ദേശീയം

ആഭ്യന്തരം കോണ്‍ഗ്രസിന്, ധനകാര്യം ജെഡിഎസിന്; കര്‍ണാടകയില്‍ പ്രശ്‌ന പരിഹാരം

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ നിനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചു. ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസും ധനവകുപ്പ് ജെഡിഎസും ഭരിക്കാന്‍ തീരുമാനമായി. റവന്യു വകുപ്പും കോണ്‍ഗ്രസിനാണ്.  മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഏകോപന കമ്മിറ്റി ചെയര്‍മാനും ഡാനീഷ് അലി കണ്‍വീനറുമാകുമെന്ന് എഐസിസിസ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. 

ജൂണ്‍ ആറിന് മന്ത്രിസഭ വിപുലീകരണം നടത്തും.കുമാരസ്വാമിക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വര മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ദിവസം തീരുമാനിക്കാനായി ഗവര്‍ണര്‍ വാജുഭായി വാലയുമായി ആശയവിനിമയം നടത്തിയെന്നുംവിവരങ്ങള്‍ പുറത്തുവരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി