ദേശീയം

പ്രധാനമന്ത്രി മോദിയെ ഇന്‍ഡോനേഷ്യയില്‍ വരവേറ്റത് ഈ ബോളിവുഡ് ഗാനം 

സമകാലിക മലയാളം ഡെസ്ക്

കദിന സന്ദര്‍ശനത്തിനായി ഇന്‍ഡോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചത് ഒരു ബോളിവുഡ് ക്ലാസിക് ഗാനം. 1954ല്‍ പുറത്തിറങ്ങിയ ജാഗ്രിതി എന്ന ബോളിവുഡ് ചിത്രത്തില്‍ ആശാ ബോസ്‌ലെ ആലപിച്ച 'സാബര്‍മതി കി സന്ദ് തുനേ കര്‍ ദിയാ കമാല്‍' എന്ന ഗാനമാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇന്തോനേഷ്യന്‍ ഗായിക ഫ്രിഡാ ലുസിയാനയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗാനം ആലപിച്ചത്. 

ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി  ജോക്കോ വിഡോഡോയുടെ ഈ സ്വാഗതരീതി കുറച്ചൊന്നുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിച്ചത്. സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ മോദി തനിക്കു നല്‍കിയ സ്വീകരണത്തിന് നന്ദി കുറിക്കുകയും ചെയ്തിരുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തിയത്. പരിപാടിയില്‍ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും ട്വീറ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍