ദേശീയം

മോദി രാജ്യത്തെ ഏറ്റവും വലിയ കള്ളന്‍; വിമര്‍ശനവുമായി സിപിഎം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഎം. മോദി രാജ്യത്തിന്റെ സംരക്ഷനില്‍ നിന്നും കുപ്രസിദ്ധകളളനായി മാറിയെന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎം ട്വിറ്റര്‍ പേജിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം.

റാഫേല്‍ ഇടപാട്, വ്യാപം അഴിമതി, അമിത് ഷായുടെ മകന്റെ സ്വത്ത് ഒരു വര്‍ഷത്തിനിടെ 16000 മടങ്ങായി വര്‍ധിച്ചത്. ചിക്കി അഴിമതി, അദാനി-ഷെഡി ഡീല്‍സ്, തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് സിപിഎം മോദിയെ കള്ളനായി വിശേഷിപ്പിച്ചത്.

പട്ടിണി മൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ കര്‍ഷകരുടെ ലോണ്‍ എഴുതിത്തള്ളുന്നതിന് പകരം കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍  ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില വര്‍ധിക്കുകയാണ്. 11തവണയാണ് നികുതി വര്‍ധിപ്പിച്ചതെന്നും പെട്രോളിന്റെ നികുതി 133 ശതമാനമായും ഡിസലിന്റെ നികുതി 400 ശതമാനമായി ഉയര്‍ത്തിയെന്നതുള്‍പ്പടെ മോദി സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ വിമര്‍ശനം.  മോദി സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്ന് വ്യക്തമാക്കുന്ന കാര്‍ഡുകളാണ് സിപിഎം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍