ദേശീയം

മോദിയുടെത് കൊള്ളക്കാരുടെ സര്‍ക്കാര്‍; ബിജെപി ഭരണത്തെ വിലയിരുത്തുന്ന പുസ്തകങ്ങളുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്ന ലഘു പുസ്തകങ്ങള്‍ പുറത്തിറക്കി സിപിഎം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി   സീതാറാം യെച്ചൂരിയും പിബി അംഗം ബൃന്ദ കാരാട്ടും ചേര്‍ന്നാണ് ലഘുപുസ്തകങ്ങള്‍ പുറത്തിറക്കിയത്. നാല് പുസ്തകങ്ങളാണ് പുറത്തിറക്കിയത്. നരേന്ദ്ര മോദിയുടെത് കള്ളത്തരത്തിന്റെയും കൊള്ളക്കാരുടെയും സര്‍ക്കാരാണെന്ന് യെച്ചൂരി പറഞ്ഞു. 


കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കള്ളകളികള്‍ വെളിച്ചത്ത് കൊണ്ട് വരുന്ന സിപിഐഎം പുറത്തിറക്കിയ ലഘുപുസ്തകങ്ങള്‍.വിശാല നിലപാടുള്ള ദേശീയ സഖ്യം വേണമോ എന്നതില്‍ ചര്‍ച്ചകള്‍ തുടരും. ഇന്ത്യ തന്നെ വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാര്‍ട്ടികളാണ്. അവര്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ അര്‍ത്ഥം ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന് എതിരാണെന്നാണ്. ജനങ്ങളുടെ ഐക്യമാണ് രാജ്യത്ത് എല്ലായിടത്തുമെന്നും യെച്ചൂരി പറഞ്ഞു.

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണ് ചെങ്ങനൂര്‍ തിരഞ്ഞെടുപ്പെന്നും ചോദ്യത്തിനുത്തരമായി സീതാറാം യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍