ദേശീയം

മൊബൈലിലെ നമ്പറുകളും സന്ദേശങ്ങളും ഭാര്യ നശിപ്പിച്ചു; ഭര്‍ത്താവ് സ്വയം തീ കൊളുത്തി  

സമകാലിക മലയാളം ഡെസ്ക്

ദമോഹ്: മൊബൈല്‍ ഫോണിലെ ചില നമ്പറുകളും സന്ദേശങ്ങളും ഭാര്യ നശിപ്പിച്ചതിനെതുടര്‍ന്ന് ഭര്‍ത്താവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം. ഗ്യാന്‍ ചക്രവര്‍ത്തി എന്നയാളാണ് ഭാര്യയോടുള്ള ദേഷ്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 40-50ശതമാനം പൊള്ളലേറ്റ ഇയാളെ ദമോഹ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭാര്യ തന്റെ മൊബൈലിലെ നമ്പറുകളും മെസേജുകളും മനഃപൂര്‍വം ഡിലീറ്റ് ചെയ്തപ്പോള്‍ തനിക്ക് ദേഷ്യം വന്നെതും ഇതാണ് തന്നെ സ്വയം തീ കൊളുത്താന്‍ പ്രേരിപ്പിച്ചതുമെന്നാണ് ഗ്യാന്‍ പറയുന്നത്. ഗ്യാന്‍ സ്ഥിരമായി മദ്യപിക്കുന്ന പതിവുണ്ടെന്നും മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതും സ്ഥിരം സംഭവമാണെന്നും പൊലീസിനോട് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും എഎസ്‌ഐ വിനോദ് കൊറോളിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം