ദേശീയം

യാത്രക്കാരിയെ ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ഒല ടാക്‌സി ഡ്രൈവര്‍  അറസ്റ്റില്‍.  ടാക്‌സി ഡ്രൈവറായ  വി. അരുണിനെയാണ് ബംഗലൂരു പൊലീസ് പിടികൂടിയത്. ഇയാളുടെ ആക്രമത്തിനിരയായ യുവതി ഉടന്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്.വെരിഫിക്കേഷന്‍ ഇല്ലാതെ ഇയാളെ ഡ്രൈവറായി നിയമിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഒല കമ്പനിക്ക് പൊലീസ് നോട്ടീസ് അയച്ചു. 

ജൂണ്‍ ഒന്നിന് പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം.ആര്‍ക്കിടെക്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന 26കാരിക്കാണ് ടാക്‌സി യാത്രക്കിടെ ദുരനുഭവം ഉണ്ടായത്. ബംഗലൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍ പോകുന്നതിനാണ് യുവതി ടാക്‌സി വിളിച്ചത്. 

യാത്രയ്ക്കിടെ തെറ്റായ വഴിയിലൂടെ വാഹനമോടിച്ചത് ചോദ്യം ചെയ്‌തെങ്കിലും ഇതാണ് എളുപ്പ വഴിയെന്നായിരുന്നു മറുപടി. പിന്നീട് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിറുത്തി പുറത്തിറങ്ങി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌ന ചിത്രങ്ങളെടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പൊലീസിന് ഇമെയില്‍ വഴി യുവതി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍