ദേശീയം

ആര്‍എസ്എസ് ആസ്ഥാനത്ത് മതേതരത്വ നിലപാടില്‍ ഉറച്ച് പ്രണബ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാഗ്പൂരിലെത്തിയത് ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്നു മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു. മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍ ലോക സന്തുഷ്ടി സൂചികയില്‍ ഇതുവരെ നമ്മളെത്തിയിട്ടില്ലെന്നും പ്രണബ് പറഞ്ഞു. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മതം, പ്രാദേശികത, വെറുപ്പ്, അസഹിഷ്ണുത എന്നിവ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ദേശീയതയെ ശുഷ്‌കിപ്പിക്കാനേ സഹായിക്കൂ. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ നെഹ്‌റു വിശദമായി ഇന്ത്യന്‍ ദേശീയതയെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ്ദേഹമെഴുതി: ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും മറ്റു വിഭാഗങ്ങളും ഒരുമിച്ചാലേ യഥാര്‍ഥ ദേശീയത രൂപപ്പെടൂ.അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു. രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹമെന്നും പ്രണബ് കുമാര്‍ പറഞ്ഞു

പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള ചര്‍ച്ചകളില്‍ കഴമ്പില്ലെന്നും പ്രണബ് പ്രണബായും ആര്‍എസ്എസ് ആര്‍എസ്എസായും തുടരുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഏകോപിപ്പിക്കുന്ന ശക്തിയാണ് ആര്‍എസ്എസ്. ജനാധിപത്യ കാഴ്ച്ചപ്പാടുളളവരാണ് ആര്‍എസ്എസുകാര്‍. തങ്ങളുടെ ഭാഷ, പ്രത്യയശാസ്ത്രം, മതം അവ ഏത് തന്നെയായാലും ,സമൂഹത്തിന്റെ ക്ഷേമമാണ് സംഘടനയുടെ ലക്ഷ്യമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചതായി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പ്രണബ് മുഖര്‍ജി സന്ദര്‍ശന ഡയറിയില്‍ കുറിച്ചിരുന്നു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുളള ആര്‍എസ്എസ് നേതാക്കളാണ് പ്രണബ് മുഖര്‍ജിയെ വരവേറ്റത്.തുടര്‍ന്ന് മോഹന്‍ ഭഗവതുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു