ദേശീയം

പ്രധാനമന്ത്രിയാകാന്‍ പ്രണബില്ല; ശിവസേനയെ തളളി മകള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചില്ലായെങ്കില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിച്ചേക്കുമെന്ന ശിവസേനയുടെ പ്രവചനത്തിന് മറുപടിയുമായി  മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്. പ്രണബ് ഇനിയൊരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് ഷര്‍മിഷ്ഠ പറഞ്ഞു. ഇത് സംഭവിക്കാന്‍ പോകുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രധാനമന്ത്രി പരാമര്‍ശത്തിന് മറുപടിയായി ഷര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യിലൂടെ ശിവേസേന ഇക്കാര്യം പറഞ്ഞത്.ഗാന്ധിജിയും നെഹ്‌റുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച്, സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതകള്‍ പ്രണബ് നാഗ്പുരിലെ പ്രസംഗത്തില്‍  ഊന്നിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നഷ്ടമായാല്‍ പ്രണബ് മുഖര്‍ജിയുടെ പേര് ആര്‍എസ്എസ് നിര്‍ദേശിക്കുമെന്ന് ശിവസേന പ്രവചിച്ചത്. പൊതുസമ്മതന്‍ എന്ന നിലയില്‍ പ്രണബിനെ ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടുമെന്നും മുഖപത്രം അനുമാനിക്കുന്നു.

ശിവസേനയുടെ പ്രവചനം തളളിയ ഷര്‍മിഷ്ഠ മുഖര്‍ജി , പ്രണബ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍