ദേശീയം

തുടങ്ങും മുന്‍പെ തീര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം; മുംബൈയില്‍ മാധ്യമങ്ങളെ കണ്ടത് രണ്ടുമിനിറ്റ് മാത്രം

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  വ്യവസായ നഗരമായ മുംബൈയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യ വാര്‍ത്താസമ്മേളനം. അതുകൊണ്ടുതന്നെ എല്ലാ തയ്യാറെടുപ്പുകളോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ദൃശ്യ, പത്ര മാധ്യമരംഗങ്ങളില്‍ നിന്നുമായി നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്കായി കാത്തുനിന്നു. തിങ്ങി നിറഞ്ഞ  വേദിയില്‍ എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയതും അവസാനിപ്പിച്ചതും ഞൊടിയിടയില്‍. കൃത്യമായി പറഞ്ഞാല്‍ രണ്ടുമിനിറ്റില്‍ താഴെ മാത്രം ചെലവഴിച്ച് രാഹുല്‍ മടങ്ങി എന്ന് സാരം.

ഇന്ന് രാവിലെ 8.30ന് മുംബൈ ബാന്ദ്രയിലെ കോണ്‍ഗ്രസ് ഓഫീസിലാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. പരിചയപ്പെടലിന്  ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. 2019ല്‍ വിശാലസഖ്യത്തിന്റെ നായകപദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാണോ എന്നതായിരുന്നു ആദ്യ ചോദ്യം. ഈ ചോദ്യം അവഗണിച്ച്് പതിവ് ശൈലിയില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച് രാഹുല്‍ തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ നീളുമെന്ന് കരുതിയിരുന്ന മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ച് രണ്ടു മിനിറ്റ് കഴിയും മുന്‍പ് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റു. ഞെട്ടല്‍ മാറാതെ മാധ്യമപ്രവര്‍ത്തകര്‍ കുറെ നേരം മുഖത്തോട് മുഖം നോക്കി നിന്നു.

നാഗ്പുര്‍ ഉള്‍പ്പെടെ മറ്റു ചിലയിടങ്ങളില്‍ അദ്ദേഹത്തിന് തിരക്കിട്ട പരിപാടികള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വാര്‍ത്താസമ്മേളനം പെട്ടെന്ന് നിര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത