ദേശീയം

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗമനമുണ്ടെന്ന് ഡല്‍ഹി എയിംസ്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മാറി. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും ബിപിയും സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  വരും ദിവസങ്ങളില്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുമെന്നും ആശുപത്രി അധികൃ പറഞ്ഞു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളുകളായി അദ്ദേഹം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍