ദേശീയം

സ്ത്രീകള്‍ വന്ധ്യകളായി തുടരുന്നതാണ് നല്ലത്; സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ഒഴിവാക്കാമല്ലോ: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി  വീണ്ടും ബിജെപി എംഎല്‍എ വിവാദത്തില്‍. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെയും അനുഷ്‌ക്ക ശര്‍മ്മയെയും വിമര്‍ശിച്ച് വിവാദങ്ങളില്‍ നിറഞ്ഞ മധ്യപ്രദേശ് എംഎല്‍എ പനലാല്‍ ശാക്യയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 

കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ഗുണ എംഎല്‍എയുടെ ഭാഗത്തുനിന്നും സ്ത്രീ വിരുദ്ധ പരാമര്‍ശം കടന്നുവന്നത്. സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനേക്കാള്‍ ഭേദം സ്ത്രീകള്‍ വന്ധ്യകളായി
തുടരുന്നതാണ് നല്ലതെന്ന എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്.

മധ്യപ്രദേശിലെ പൊതുപരിപാടിക്കിടെയാണ് എംഎല്‍എയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം. സമൂഹത്തിന്റെ നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയിലാണ് പനലാല്‍ ശാക്യ ഇത്തരം പദപ്രയോഗം നടത്തിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം കടന്നുവന്നത്. 'ദാരിദ്ര്യം തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ഗരീബി ഹഠാവോ മുദ്രാവാക്യമായി കോണ്‍ഗ്രസ് വന്നു. എന്നാല്‍ ഫലത്തില്‍ ഇത്തരം നേതാക്കള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ ഉണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം'- എംഎല്‍എ പറയുന്നു.

വിരാട് കോഹ് ലിയുടെയും അനുഷ്‌ക്ക ശര്‍മ്മയുടെ വിവാഹത്തെ വിമര്‍ശിച്ചും പനലാല്‍ ശാക്യ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.ഇന്ത്യയ്ക്ക് വെളിയില്‍ വിവാഹം നടത്തിയത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല എന്ന എംഎല്‍എുടെ പരാമര്‍ശമാണ് വിവാദം ക്ഷണിച്ചുവരുത്തിയത്.

അടുത്തിടെ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെല്ലാം വിവാദമാകുകയാണ്്.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമര്‍ശങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി