ദേശീയം

എന്റെ മതത്തെ സംരക്ഷിക്കാനായി ഞാനത് ചെയ്തു: ഗൗരി ലങ്കേഷിന്റെ കൊലപാതകി പറയുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: എന്റെ മതത്തെ സംരക്ഷിക്കാനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്ന് ഗൗരിയെ വെടിവെച്ച് കൊലപ്പെടുത്തിയ 26 കാരന്‍ പരശുറാം വാഗ്മരെ. അറസ്റ്റിലായ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട പരശുറാമാണ് നിറയൊഴിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

2017 സപ്തംബര്‍ അഞ്ചിന് ഗൗരിലങ്കേഷ് ജോലി കഴിഞ്ഞ് തിരച്ചെത്തിയ ശേഷം വീട്ടിനകത്തേക്ക് കയറുമ്പോഴായിരുന്നു വെടിവെച്ചത്. ഞാന്‍ സമ്മതിക്കുന്നു. എന്റെ മതത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഞാനത് ചെയ്തത്. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് പരശുറാം കുറ്റസമ്മതം നടത്തിയതായും    കൃത്യം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 3ന് തന്നെ ബംഗളൂരില്‍ എത്തിയതായും പരിശീലനം നടത്തിയതായും പ്രതി പറയുന്നു

ബംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും  സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. 

ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു.  കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പരശുറാം അടക്കം മൂന്ന് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. മറ്റ് മൂന്ന് പേര്‍ ആരാണെന്ന് തനിക്കറിയില്ലെന്നും പരശുറാം മൊഴിനല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം