ദേശീയം

ഹിന്ദുവിനെ സ്‌നേഹിക്കുകയെന്നാല്‍ മുസ്‌ലിമിനെ വെറുക്കുകയെന്നാണോ?; ബിജെപിയോട് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: താന്‍ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചിലര്‍ പറയുന്നത് ഞാന്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്നാണ്. അങ്ങനെ പറയുന്നവരോട് എനിക്കൊരു ചോദ്യമുണ്ട്, ഹിന്ദുവിനെ സ്‌നേഹിക്കുന്ന എല്ലാവരും മുസ്‌ലിമിനെ വെറുക്കണം എന്നാണോ? എല്ലാ മതസ്ഥരേയും ഞാന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു,ഈ രാജ്യം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്-മമത പറഞ്ഞു. 

ഈദുല്‍ ഫിത്തറിന് സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈദ് ദിവസം നടത്താനിരുന്ന നീതി ആയോഗ് യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവച്ചതെന്നും മമത പറഞ്ഞു. 

ജൂണ്‍ പതിനാറിന് ഈദ് ആഘോഷങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ലായിരുന്നോ എന്ന് അവര്‍ ചോദിച്ചു. ഈദ് ആഘോഷങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗം മാറ്റിവക്കണമെന്ന് താന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ