ദേശീയം

'എട്ടുവരിപ്പാത വന്നാല്‍ എട്ടുപേരെ കൊല്ലും'; നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. എട്ടുവരിപാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്‍ പ്രക്ഷോഭത്തിനിടയില്‍ പറഞ്ഞത്. 

തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെയായിരുന്നു നടന്റെ ഈ പരാമര്‍ശം. പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിന്റെ ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ പ്രക്ഷേഭം നടത്തിയത്. ഇവര്‍ക്ക്  പിന്തുണ അറിയിച്ചുകൊണ്ട് പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയായിരുന്നു  മന്‍സൂര്‍ അലിഖാന്‍. 

കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ഏപ്രിലില്‍ താരത്തെ അറസ്റ്റു ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി