ദേശീയം

അവസാനം ഗവര്‍ണര്‍ ഇടപെട്ടു; ഡല്‍ഹിയില്‍ കെജ്രിവാള്‍ സമരം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീണ്ടു നിന്ന ഭരണസ്തംഭനത്തിനും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചു. ഒന്‍പതു ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തില്‍ ഇടപെടാന്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ തയ്യാറായതിനെതുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.  ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്. 

ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ജോലികാര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ ആം ആദ്മിയുമായും മന്ത്രിമാരുമായും സഹകരിക്കാമെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരും സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ