ദേശീയം

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ അംഗീകാരം: തീരുമാനം അടുത്തയാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയതായും അംഗീകാരത്തിന്റെ കാര്യത്ിതല്‍ ഉടന്‍ തീരുമാനമാവുമെന്നു കമ്മിഷന്‍ അറിയിച്ചതായും കമല്‍ ഹാസന്‍ അറിയിച്ചു.

പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് കമ്മിഷന്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രേഖകളെല്ലാം കമ്മിഷനു നല്‍കിയിട്ടുണ്ട്. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചിട്ടുണ്ടെന്ന് കമല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അതിനിടെ കമലിന്റെ പാര്‍ട്ടിയുടെ കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടാവുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ