ദേശീയം

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി. യാത്ര തുടങ്ങി 20 മിനിട്ടിന് ശേഷമാണ് വിമാനത്തില്‍ പക്ഷി ഇടിച്ചതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

131 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യയുടെ എഐ 440 വിമാനമാണ് തിരിച്ചിറക്കിയത്. അതേസമയം, യാത്രക്കാരുമായി മറ്റൊരു സ്വകാര്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം എയര്‍ ഇന്ത്യ എന്‍ജിനിയര്‍മാര്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു