ദേശീയം

ശുചിമുറിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍: അന്വേഷണം നീളുന്നത് അതേ സ്‌കൂളിലെ പത്താംക്ലാസുകാരനിലേക്ക്

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൃത്യം നടത്തിയത് അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് സംശയം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. വയറ്റില്‍ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. തലയ്ക്കും മുറിവേറ്റിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വഡോദരയിലെ ശ്രീ ഭാരതീയ വിദ്യാലയത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട കുട്ടിയും ഈ വിദ്യാര്‍ഥിയും തമ്മില്‍ വ്യാഴാഴ്ച വാക്കേറ്റം നടന്നിരുന്നു. 10ാം ക്ലാസ് വിദ്യാര്‍ഥിയെ സംഭവത്തിനു ശേഷം കാണാതായി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

ഡല്‍ഹി റയാന്‍ ഇന്റെര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സെപ്റ്റംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അതേ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റിലാകുക?യും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു