ദേശീയം

543 ലോക്‌സഭാ സീറ്റിനും ചുമതലക്കാര്‍; 2019ലെ തെരഞ്ഞെടുപ്പിന് തന്ത്രങ്ങളുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 543 ലോക്‌സഭാ സീറ്റിലും ചുമതലക്കാരെ നിയമിച്ച് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്ത്രം മെനനഞ്ഞ് ബിജെപി. ഇതുകൂടാതെ എല്ലാ സംസ്ഥാനങ്ങളിലും 11 അംഗ കമ്മിറ്റിയേയും അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ട്. 

ചുനവ് തയ്യാരി ടോളി എന്നാണ് 11 അംഗ കമ്മിറ്റിയുടെ പേര്. തെരഞ്ഞെടുപ്പ് സജ്ജീകരണ അംഗങ്ങള്‍ എന്നാണ് ഇതിന്റെ അര്‍ഥം. 13 വ്യത്യസ്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഓരോ ലോക്‌സഭാ സീറ്റിന്റേയും ചുമതല വഹിക്കുന്നവരെ പ്രഭാരി എന്നാണ് വിളിക്കുന്നത്. 

ഇത് ആദ്യമായിട്ടാണ് എല്ലാ ലോക് സഭാ സീറ്റിനും ബിജെപി ചുമതലക്കാരെ നിശ്ചയിക്കുന്നത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോരുന്ന തന്ത്രമാണ് ഇത്. 2014ല്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ലക്ഷ്യം വെച്ചാണ് 2019ല്‍ പുതിയ തന്ത്രങ്ങളുമായി വരുന്നതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ ഓരോ സംസ്ഥാനത്തും എത്തുന്നുണ്ട്. ജൂണ്‍ 10ന് ചണ്ഡീഗഡിലെത്തിയായിരുന്നു ഇതിന് തുടക്കം. ജൂലൈ അവസാനത്തോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത