ദേശീയം

നരോദ്യപാട്യ കൂട്ടക്കൊല കേസ്: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷത്തെ കഠിന തടവ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നരോദ്യപാട്യ കൂട്ടക്കൊലകേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷത്തെ കഠിനതടവ്. കേസിലെ പ്രതികളായ ഉമേഷ് ഭര്‍വാദ്, പത്‌മേന്ദ്രസിങ് രജ്പുത്, രാജ്കുമാര്‍ ചൗമല്‍  എന്നിവര്‍ക്കെതിരെയാണ് ഗുജറാത്ത് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികളോട് ആയിരം രൂപ പിഴയായി ഒടുക്കാനും കോടതി ഉത്തരവില്‍ പറയുന്നു.

കേസില്‍ മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി എംഎല്‍എയായിരുന്ന മായ കോട്‌നാനിയെ കോടതി വെറുതെ വിട്ടിരുന്നു. ഗുജറാത്ത് ഹൈക്കോടതി തന്നെയാണ് വിധി പ്രസ്താവിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മായ കോട്‌നാനിയെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കി.

96 പേര്‍ കൊല്ലപ്പെട്ട കേസില്‍ 2012ല്‍ പ്രത്യേക വിചാരണ കോടതി കോട്‌നാനി അടക്കം 29 പേര്‍ക്ക് തടവുശിക്ഷ വിധിച്ചിരുന്നു. 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോട്‌നാനിക്ക് ലഭിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി വനിതശിശുക്ഷേമ മന്ത്രിയായിരിക്കെ 2002ലാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്. ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് ഗുജറാത്തിലെ നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു