ദേശീയം

ബാബാ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്ട്‌സ്ആപ്പില്‍പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: വാട്ട്‌സ്ആപ്പ്‌ വഴി ബാബാ രാംദേവിന്റെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ റസിദുദ്ദീനെ അറസ്റ്റ് ചെയ്തു.ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്ന് ബാബാ രാംദേവ് കാലുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് റസിദുദ്ദീന്‍  'ജയ് ഹിന്ദ് ' എന്ന വാട്ട്‌സ്ആപ്പ്‌
ഗ്രൂപ്പിലേക്ക് അയച്ചത്. ഗ്രൂപ്പംഗങ്ങളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ്. 


താന്‍ നിരപരാധിയാണെന്നും സുഹൃത്ത് അയച്ചു തന്ന ചിത്രം ഗ്രൂപ്പിലേക്ക് പങ്കുവയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും റസിദുദ്ദീന്‍ പറഞ്ഞു.
സംഭവത്തില്‍ നോയിഡ പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് പതഞ്ജലി വക്താവായ എസ് കെ തിജാരവാല ട്വീറ്റ് ചെയ്തിരുന്നു. ഒരാളെ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ബലാത്സംഗം പോലെ നീചമായ കുറ്റമാണ് എന്നാണ് പതഞ്ജലി വക്താവ് ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?