ദേശീയം

അമിത് ഷായെ വരവേല്‍ക്കും മമതയുടെ ചിത്രങ്ങള്‍; പുതുതന്ത്രവുമായി തൃണമൂല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എട്ടിന്റെ പണികൊടുത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍. അമിത് ഷാ സഞ്ചരിക്കുന്ന വഴിനിറയെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ഡാലിന്റെയും കൂറ്റന്‍ ഫളക്‌സുകളാണ് ബിജെപി പ്രസിഡന്റിനെ വരവേല്‍ക്കുക

ബീര്‍ഭൂമില്‍ ഹെലികോപ്റ്ററിലെത്തുന്ന അമിത് ഷാ റോഡ് മാര്‍ഗമാണ് താരപീഠിലെ പ്രശസ്ത കാളി  ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുക. ഹെലിപാഡില്‍ നിന്ന് ക്ഷേത്രം വരെയുള്ള  അഞ്ച് കിലോമീറ്റര്‍ ദൂരമാണ് മമതയുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത്. മമത കൈക്കൂപ്പി നില്‍ക്കുന്ന ചിത്രത്തിന് അടിയില്‍ താരാപീഠിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ഹൃദയംഗമമായ സ്വാഗതം എന്നാണ് എഴുതി വെച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മമതയുടെയും ജില്ലാ പ്രസിഡന്റിന്റെയും കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സന്ദര്‍ശനത്തിന് പിന്നാലെ പുരിളിയിലെ പാര്‍ട്ടി പൊതുയോഗത്തിലും അമിത് ഷാ സന്ദര്‍ശിക്കും. മോദി സര്‍ക്കാര്‍ എല്ലാ തരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്.  അതിനാല്‍ അവര്‍ ഇപ്പോള്‍ അമിത് ഷാ ജിയുമായി നേരിട്ട് ബന്ധപ്പെടാന്‍ പരോക്ഷമായി ആഗ്രഹിക്കുന്നു.അത്തരം തന്ത്രങ്ങളിലൂടെ സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്താന്‍ കഴിയില്ലെന്നും തൃണമൂല്‍ നേതാവ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ