ദേശീയം

പത്രിക തള്ളി; പ്രൊഫസറെ ക്ലാസില്‍ നിന്ന് വലിച്ചിറക്കി കരി ഓയില്‍ ഒഴിച്ചു; അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോളേജ് പ്രൊഫസറെ ക്ലാസിന്‍ നിന്ന് വലിച്ചിറക്കി കരിയോയിലൊഴിച്ച് എബിവിപി പ്രവര്‍ത്തകരുടെ ക്രൂരത. ഗുജറാത്തിലെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ കച്ച് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. അസോസിയേറ്റ് പ്രൊഫസറും സ്റ്റുഡന്റ്‌സ് ഇലക്ഷന്‍ കോര്‍ഡിനേറ്ററുമായ ഗിരിന്‍ ബാകസിയാണ് എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. 

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റി ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോറങ്ങളില്‍ നിന്നും എബിവിപിയുടെ മാത്രം ഫോറം തള്ളിക്കളഞ്ഞു എന്നാന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. 

നിയമമനുസരിച്ച് എല്ലാ ഫോറങ്ങളും തള്ളിയത്. സംഭവത്തെപ്പറ്റി സംസാരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ തയ്യാറായില്ല.തുടര്‍ന്ന്, ഗിരിന്‍ ബാക്‌സി ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കി മുഖത്ത് കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രഫസറെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ചേമ്പറിലേക്ക് നടത്തിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''