ദേശീയം

ആംബുലന്‍സ് ലഭിച്ചില്ല; മകളെ പുതപ്പില്‍ പൊതിഞ്ഞ് അവര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തി; അധികൃതരുടെ അനാസ്ഥയില്‍ നാല് വയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയ നാല് വയസുകാരി രോഗം മൂര്‍ച്ഛിച്ച് മരിച്ചു. മധ്യപ്രദേശിലെ രാത്‌ലാമിലാണ് സംഭവം. അംബുലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് ബൈക്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീജ കടുത്ത പനി ബാധിതയായിരുന്നു. പനി കൂടിയതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള സൈലാന ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രത്‌ലാമിലുള്ള ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ കൊണ്ടുപോകാന്‍ അച്ഛന്‍ ഖനശ്യം രത്‌ലാം ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ചോദിച്ചെങ്കിലും ലഭിച്ചില്ല. 

തുടര്‍ന്ന് സമയം കളയാതെ സുഹത്തിനെ വിളിച്ച് ബൈക്കില്‍ മകളെ ആശുപത്രിയില്‍ കൊണ്ടുവന്നു. മകളെ പുതപ്പില്‍ പൊതിഞ്ഞ് ചേര്‍ത്തു പിടിച്ചാണ് ഖനശ്യാം ഇരുന്നത്. അതിന് പിന്നില്‍ മകള്‍ക്ക് ഡ്രിപ്പിട്ടിരിക്കുന്ന കുപ്പിയും പിടിച്ച് അമ്മ ധിനബായ് ഇരുന്നു. ഒരു ബൈക്കില്‍ നാല് പേര്‍ കൂടി 30 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവം പ്രാദേശിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ രാത്‌ലാം കളക്റ്റര്‍ അന്വേഷണം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ