ദേശീയം

തന്നെ ഭര്‍ത്താവില്‍ നിന്നും രക്ഷിക്കണം; നിവൃത്തിയില്ലാതെ യുവതി ജീവനൊടുക്കി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെല്ലൂര്‍: ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട യുവതി ഒടുവില്‍ ജീവനൊടുക്കി. തമിഴ്‌നാട്,വെല്ലൂര്‍ സ്വദേശിനിയായ സത്യ എന്ന 29 വയസുകാരിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുളള വീഡിയോയാണ് യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട് യുവതിയെ അന്വേഷിച്ച് ഇറങ്ങിയവര്‍ യുവതി ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് കേട്ടത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുടെ പരാതിയില്‍ ഭര്‍ത്താവ് സമ്പത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 27നാണ് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് സത്യ വീഡിയോ പുറത്തുവിട്ടത്. തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുളള യുവതിയുടെ വീഡിയോയില്‍ ഭര്‍ത്താവ് മര്‍ദിച്ചത്തിന്റെ അടയാളങ്ങള്‍ സത്യയുടെ മുഖത്തും ശരീരത്തിലും വ്യക്തമായി കാണാമായിരുന്നു.

അതേസമയം,ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും രക്ഷ തേടി തങ്ങളെ സമീപിച്ചുവെന്ന യുവതിയുടെ ആരോപണം പൊലീസ് തളളി. പൊലീസ് സ്റ്റേഷനില്‍ ഇക്കാരണം ചൂണ്ടികാട്ടി യുവതി എത്തിയിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ മകളുടെ മരണത്തില്‍ മരുമകനെ കുറ്റപ്പെടുത്തി യുവതിയുടെ അമ്മയും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു