ദേശീയം

ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപിയുടെ കുതിപ്പ്; 40 സീറ്റുകളില്‍ ലീഡ് 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: കാല്‍ നൂറ്റാണ്ട് കാലത്തെ തുടര്‍ച്ചയായ ഭരണത്തില്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായി മാറിയ ത്രിപുരയില്‍ ബിജെപിയുടെ കുതിപ്പ്.  കേവല ഭൂരിപക്ഷം കടന്ന് ബിജെപി 40 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തുന്നതായി ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 19 ഇടങ്ങളില്‍ മാത്രമാണ് ഭരണപക്ഷമായ സിപിഎം മുന്നേറുന്നത്. 
നേരത്തെ ത്രിപുരയില്‍ ഇടതുപക്ഷം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്നും പ്രകാശ് കാരാട്ട് ചൂണ്ടികാട്ടി. ഇതിന് പിന്നാലെയാണ് ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപിയുടെ കുതിപ്പ്.

60 നിയമസഭ സീറ്റുകളിലുളള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലുമാണ് മല്‍സരിച്ചത്.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിച്ചപ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലുമാണ് മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി