ദേശീയം

'ബിജെപിയുടെ അടുത്തലക്ഷ്യം കേരളം' ; ഇടത് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ നിന്നും സിപിഎമ്മിനെയും ഇടതുമുന്നണിയെയും തൂത്തെറിയുകയാണ് ലക്ഷ്യം. ത്രിപുരയില്‍ ബിജെപി നേടിയ ചരിത്ര വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 

ബിജെപി ആദ്യം പറഞ്ഞിരുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ക്ക് പിന്നാലെ വടക്കുകിഴക്കന്‍ മേഖലയും ബിജെപിക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഇനി വാംപന്ത് മുക്ത് ഭാരതിന്റെ ( ലെഫ്റ്റ് ഫ്രീ ഇന്ത്യ) സമയമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കാല്‍നൂറ്റാണ്ടി സിപിഎം ഭരിച്ചിരുന്ന ത്രിപുരയില്‍ ബിജെപിയുടേത് ചരിത്രവിജയമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 


49 സീറ്റുമായി സംസ്ഥാനം ഭരിച്ച സിപിഎമ്മിന് ഇത്തവണ വെറും 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 41 സീറ്റുകള്‍ നേടി ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ത്രിപുര ഭരണം പിടിച്ചെടുത്തത്. നാഗാലാന്‍ഡിലും ബിജെപി സഖ്യം അധികാരം ഉറപ്പിച്ചു. അതേസമയം തൂക്കുസഭയ്ക്ക് സാധ്യതയുള്ള മേഘാലയയില്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യും. മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അസം മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയോട് ഉടന്‍ ഷില്ലോംഗിലെത്താന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്