ദേശീയം

മരണത്തെ മുഖാമുഖം കണ്ട് മൂന്നുവയസുകാരി: ബലാത്സംഘം ചെയ്തത് പിതൃസഹോദരന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പിതാവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്ത മൂന്ന് വയസുകാരി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍. വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടിയെ ലഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.  

ലഖ്‌നൗ താക്കൂര്‍ഗഞ്ചിലാണ് സംഭവം. കൂലിത്തൊഴിലാളിയായ പിതാവിന്റെ  മൂന്ന് മക്കളില്‍ ഇളയവളാണ് ആക്രമിക്കപ്പെട്ടത്. പിതാവിന്റെ സഹോദരനായ 20കാരന്‍ ഹോളി ആഘോഷിക്കാനാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. 

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി  ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കളിക്കുന്ന സ്ഥലത്ത് നിന്ന് കാണാതാവുന്നത്. തിരച്ചിലിനൊടുവില്‍ കുട്ടിയെ പിന്നീട് പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 

പരിസരവാസികള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ ഇയാളെ പൊതിരെ തല്ലി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''