ദേശീയം

മൂന്നിടത്തും സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന ത്രിപുര ഉള്‍പ്പെടെയുളള മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന്് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ത്രിപുരയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുകയാണ്.  നാഗാലാന്‍ഡില്‍ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുമായ ചേര്‍ന്ന് സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. ഇതിനിടെ മേഘാലയില്‍ യുഡിപി, എന്‍പിപി എന്നി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരണത്തിലേറുമെന്ന്് കിരണ്‍ റിജ്ജു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദിവാസി മേഖലയില്‍ സ്വാധീനമുളള ഐപിഎഫ്ടിയുമായി ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയതാണ് ത്രിപുരയില്‍ മാറ്റത്തിന് നിദാനമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹിമന്ദ ബിസ്വ ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയത്തില്‍ അമിത് ഷാ പോസ്റ്റ് ഗ്രാജ്യൂവേറ്റ് ആണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നഴ്‌സറി വിദ്യാര്‍ത്ഥിയാണെന്നും ശര്‍മ്മ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി