ദേശീയം

രാഹുല്‍ ഉത്തരവാദിത്തമില്ലാത്ത നേതാവ്; പാര്‍ട്ടിയെ കൈവിട്ടെന്നും ഗിരിരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത നേതാവാണ് രാഹുലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചതായും നിര്‍ണായക സമയത്ത് പാര്‍ട്ടിയെ കൈവെടിയുകയാണ് രാഹുല്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നല്ല ഒരു നേതാവ് നിര്‍ണായ സമയത്ത് പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ടയാളാണ്. രാഹുല്‍ ഗാന്ധിയുടെ സ്വഭാവമനുസരിച്ച് പൊതു പ്രവര്‍ത്തനത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍ പാര്‍ട്ടി നേതൃസ്ഥാനം അയാളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ മേഘാലയത്തില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരം നഷ്ടമായേക്കും. ത്രിപുരയില്‍ ചിത്രത്തില്‍ പോലുമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമായി.നാഗാലാന്റിലും സ്ഥിതി വ്യത്യസ്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'