ദേശീയം

പിഎന്‍ബി  തട്ടിപ്പ്: മലയാളി ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നാലു പേരെ കൂടെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാജ്ഞലി ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരമാമന്‍ നായര്‍, രണ്ട് ബാങ്ക് ജീവനക്കാരുമാണ് അറസ്റ്റിലായത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇരുപതിനായിരത്തോളം കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നീരവ് മോദിയുടെ കമ്പിനിയിലെ ജനറല്‍ മാനേജരെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഇപ്പോഴും ഒളിവിലാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പടെ ഇന്ത്യയിലെ ഏഴോളം ബാങ്കുകളെയാണ് നീരവ് മോദി വ്യാജരേഖകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തുവകകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ കണ്ടുകെട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ