ദേശീയം

മോദി ഭരണത്തിൽ ഇന്ത്യ മുഴുവന്‍ താമര വിരിയുമെന്ന് യോ​ഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേറുന്ന കാലം അകലെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും താമര വിരിയും. വികസനം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി മോദി ഭരണവും അമിത് ഷായുടെ സംഘാടന വൈദഗ്ധ്യവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു

സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ മുഖ്യധാരയില്‍ എത്താനും വികസനത്തിന്റെ ഫലം അനുഭവിക്കാനും അവസരം ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ബിജെപി പ്രവര്‍ത്തിക്കും.രാഹുല്‍ഗാന്ധി അധ്യക്ഷനായശേഷം കോണ്‍ഗ്രസ് പരാജയം നേരിടുന്നത് തുടരുകയാണ്. പരാജയങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. അതോടെ ബി.ജെ.പിക്ക് ജോലി എളുപ്പമായെന്ന് അദ്ദേഹം പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് അടുത്തയാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്