ദേശീയം

ഇന്ത്യയെ വിഭജിച്ചത് നെഹ്‌റുവിന്റെ നിലപാട്: ഫാറൂഖ് അബ്ദുല്ല

സമകാലിക മലയാളം ഡെസ്ക്

ജമ്മു: രാജ്യത്തെ വിഭജിച്ചതിന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. നെഹ്‌റുവും മൗലാദാ അബുല്‍കലാം ആസാദും സര്‍ദാര്‍ പട്ടേലുമാണ് രാജ്യത്തെ വഭജിച്ചതിന് ഉത്തവാദികളെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. ഇന്ത്യാ വിഭജനത്തില്‍ മുഹമ്മദലി ജിന്നയ്ക്കു പങ്കില്ലെന്നും മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

മുസ്‌ലിംകള്‍ക്കു പ്രത്യേക രാജ്യം വേണമെന്നു മുഹമ്മദ് അലി ജിന്നയ്ക്കു താല്‍പര്യമുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും ന്യൂനപക്ഷ പദവി നല്‍കാന്‍ ഇന്ത്യന്‍ നേതാക്കള്‍ വിസ്സമ്മതിച്ച സാഹചര്യമാണ് പാക്കിസ്ഥാന്‍ രൂപീകരണത്തിന് ഇടയാക്കിയത്. 

വിഭജനം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നു പാക്കിസ്ഥാനോ ബംഗ്ലദേശോ ഉണ്ടാകുമായിരുന്നില്ല, അവിഭക്ത ഇന്ത്യ മാത്രമാണുണ്ടാകുമായിരുന്നതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ജമ്മുവിലെ ഒരു ചടങ്ങില്‍ അഭിപ്രായപ്പെട്ടു. 

സഖുകാര്‍ക്കുള്ളതിനു സമാനമായ പ്രത്യേകാവകാശങ്ങള്‍ മുസ്ലിംകള്‍ക്കും നല്‍കാമെന്നായിരുന്നു നിര്‍ദേശം. ഇതിനു ജിന്നയ്ക്കു സമ്മതമായിരുന്നു. എന്നാല്‍ നെഹ്‌റുവും പട്ടേലും ആസാദും ഇതിനെഎതിര്‍ത്തു. അതാണ് രാജ്യത്തെ വിഭജിക്കുന്നതില്‍ എത്തിച്ചതെന്ന് ഫാറൂഖ് അ്ബ്ദുല്ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി