ദേശീയം

എംജിആറിനെ പോലെ നല്ല ഭരണാധികാരിയാകും: രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എംജിആറിനെ പോലെ നല്ല ഭരണം താന്‍ കാഴ്ചവെക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്ര്ഖ്യാപനം നടത്തിയ മാസങ്ങള്‍ക്കകമാണ് നയം വ്യക്തമാക്കി രജനീകാന്ത് പരസ്യമായി രംഗത്തെത്തിയത്. 

എംജിആറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് എംജിആറിനെ പോലെ തമിഴ്ജനത ആഗ്രഹിക്കുന്ന ഭരണം സമ്മാനിക്കാന്‍ തനിക്ക് കഴിയുമെന്ന് പ്രഖ്യാപനം നടത്തിയത്. ജയലളിതയും കരുണാനിധിയും തമിഴ് രാഷ്്ട്രീയത്തില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നതെന്നും രജനി പറഞ്ഞു. രാഷ്ട്രീയക്കാര്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ നിരാശ പൂണ്ടാണ് തന്റെ രാഷ്ട്രീയ പ്രവേശമെന്നും രജനീ പറഞ്ഞു

രാഷ്ട്രീയമെന്നത് കല്ലുമുള്ളും നിറഞ്ഞ പാതയാണെന്ന് തനിക്ക് നന്നായി അറിയാം. സമഭാവനയോടെ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ചുവപ്പ് പരവതാനി തനിക്ക് മുന്നില്‍ വിരിക്കുമെന്ന് കരുതുന്നില്ല. ഉച്ചയൂണ് പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. തമിഴ്് നാട്ടില്‍ എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന രീതിയില്‍ പാര്‍ട്ടി രൂപികരിക്കും. പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്നും രജനി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ