ദേശീയം

കോഴപ്പണം കാര്‍ത്തി മുതിര്‍ന്ന നേതാവിനു കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, നേതാവിനെ ചോദ്യം ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കാര്‍ത്തി സ്വന്തം അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് അക്കൗണ്ടില്‍നിന്നാണ് പണം കൈമാറിയതെന്ന് എന്‍ഫോഴ്‌മെന്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് പണം നല്‍കിയത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയാറായിട്ടില്ല. 

2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ചോദിക്കുന്നതിന് മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിഗണിക്കുന്നുണ്ട്. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തിയെയും ചോദ്യം ചെയ്‌തേക്കും. 

ഐഎന്‍എക്‌സ് മീഡിയയ്ക്കുവേണ്ടി വിദേശത്തുനിന്ന് 3.1 കോടി രൂപയോളം കാര്‍ത്തിക്കു നല്‍കിയെന്നാണ് ഇന്ദ്രാണിയുടെയും പീറ്റര്‍ മുഖര്‍ജിയുടേയും ആരോപണം. കാര്‍ത്തി ചിദംബരത്തെയും ഐഎന്‍എക്‌സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം ഇരുവരും ആവര്‍ത്തിച്ചതായാണ് സൂചന. പി ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍