ദേശീയം

ബജറ്റ് അവതരണത്തിനിടെ എംഎല്‍ എ തോക്കുമായി നിയമസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ മന്ദിരത്തില്‍ സുരക്ഷാ വീഴ്ച. എംഎല്‍എ തോക്കുമായി നിയമസഭയില്‍ പ്രവേശിച്ചത് ആശങ്കയ്ക്കിടയാക്കി. ബിഎസ്പി എംഎല്‍എ മനോജ് കുമാറാണ് തോക്കുമായി നിയമസഭയില്‍ എത്തിയത്. ഇതോട സുരക്ഷാ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണവിശ്വസ്യതയെ കുറിച്ച് ആശങ്കയുണ്ടായിരിക്കുയാണ്.

അബദ്ധവശാല്‍ തോക്ക് കൈവശമായി പോയതാണെന്നാണ് എംഎല്‍എയുടെ അവകാശവാദം. സുരക്ഷാ ഉകരണങ്ങളില്‍ വീഴ്ച സംഭവിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ എംഎല്‍എയുടെ കൈവശമുള്ള തോക്ക് കണ്ടെത്തുകയായിരുന്നു. എംഎല്‍എയുടെ നടപടിക്കെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സഭയിലെ സീനിയര്‍ അംഗം വ്യക്തമാക്കി. ബഡ്ജറ്റ് സെഷനിടിയിലാണ് എംഎല്‍എ തോക്കുമായി എത്തിയത്. ചുരു ജില്ലയിലെ സദുല്‍പൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മനോജ് കുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍