ദേശീയം

ത്രിപുരയില്‍ ബിജെപി ഗുണ്ടകള്‍ അഴിഞ്ഞാടുന്നു; പ്രധാനമന്ത്രി ഇടപെടണമെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുരയില്‍ നടക്കുന്നത് ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ആസാധാരണമായ രീതിയില്‍ ബിജെപി ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുകയാണ്. ആക്രമണത്തെ പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നതായും വാര്‍ത്താകുറിപ്പില്‍ സിപിഎം വ്യക്തമാക്കി

ആക്രമണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെയും ഇടതുപക്ഷ പാര്‍ടികളുടെയും ഒരു പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം നല്‍കി. ബിജെപി ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും 514 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും. 1539 വീടുകള്‍ ആക്രമി സംഘം തകര്‍ത്തതായും 196 വീടുകള്‍ ആഗ്നിക്കിരയാക്കയതായും മെമ്മേറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി. 134 പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. 208 പാര്‍ട്ടി ഓഫീസുകള്‍ ബിജെപിക്കാര്‍ പിടിച്ചെടുത്തു.നിരവധി വര്‍ഗ  ഓഫീസുകള്‍ തകര്‍ത്തതായും മെമ്മേറാണ്ടത്തില്‍ പറയുന്നു.

ആക്രമണം അവസാനിപ്പിച്ച് ത്രിപുരയില്‍ സമാധാന അന്തരീക്ഷം വരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സിപിഎം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍