ദേശീയം

രാജസ്ഥാനിലെ പെണ്‍കുട്ടികളോട് ഇനി ജീന്‍സ് ധരിക്കരുതെന്ന് വിദ്യാഭാസ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ ജീന്‍സ് ധരിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. പകരം ചുരിദാറോ സാരിയോ ധരിക്കണമെന്നാണ് നിര്‍ദേശം. ആണ്‍കുട്ടികള്‍ ഔദ്യോഗിക വസ്ത്രമായ ഷര്‍ട്ട്, പാന്റ്, ഷൂ, സോക്‌സ്, ബെല്‍റ്റ് എന്നിവ ധരിക്കണം. തണുപ്പുകാലത്ത് ജേഴ്‌സിയും ധരിക്കാമെന്നാണ് നിര്‍ദേശം.

അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്. ദുപ്പട്ടയോടുകൂടിയ സാല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂ. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എല്ലാ കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ യൂണിഫോമിന്റെ നിറമെന്തെന്ന് നിര്‍ദേശം മാര്‍ച്ച് 12നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോളജ് പ്രിന്‍സിപ്പല്‍മാര്‍ യൂണിഫോമിന്റെ നിറമെന്തെന്ന കാര്യം ഉടന്‍ വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്വപ്പെടുന്നുണ്ട്.

സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കോളജുകള്‍ക്ക് കോളജ് എജുക്കേഷന്‍ കമ്മീഷണറേറ്റ് നല്‍കിയ കത്തിലാണ് നിര്‍ദേശം. വിദ്യാര്‍ഥികളുടെ യൂണിഫോമിന്റെ നിറമെന്താണെന്ന നിര്‍ദേശം മാര്‍ച്ച 12 ന് കോളജ് പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കണമെന്നും നിഷ്‌കര്‍ഷിത വേഷമുള്ള സ്ഥാപനങ്ങളില്‍ യൂണിഫോം ഏതാണെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അധ്യാപകര്‍ക്കും വസ്ത്രധാരണത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ പുതിയ നീക്കത്തെ വിദ്യാര്‍ഥികളും അധ്യാകരും സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തു. 

അതേസമയം യൂണിഫോമിനുള്ള നീക്കം വിദ്യാര്‍ഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാനാണെന്നാണ് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറയുന്നത്. പുറത്തു നിന്നുള്ള ആളുകളും പൂര്‍വ വിദ്യാര്‍ഥികളും കോളജുകളില്‍ കടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത