ദേശീയം

രാജസ്ഥാനില്‍ വീണ്ടും ബിജെപിക്ക് തിരിച്ചടി; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:രാജസ്ഥാനില്‍ ബിജെപിയെ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ ജൈത്രയാത്ര തുടരുന്നു. ആറു ജില്ലാ കൗണ്‍സിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു ജില്ലാ കൗണ്‍സിലില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായത്. 

20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും ആറു മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ടു മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?