ദേശീയം

ചുവപ്പ്  കടല്‍ താനെയില്‍; ലോങ് മാര്‍ച്ച് തടയാനൊരുങ്ങി ഫട്‌നാവിസ്

സമകാലിക മലയാളം ഡെസ്ക്

താനെ: ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന കിസാന്‍ ലോങ് മാര്‍ച്ച് അഞ്ചാം ദിവസം താനെയിലെത്തി. നാസിക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 30,000ല്‍പരം കര്‍ഷകരാണ് പങ്കെടുക്കുന്നത്. മഹാരാഷ്ട്രയുടെ പലഭാഗത്ത് നിന്നും  കര്‍ഷകര്‍ മുംബൈയിലെ നിയമസഭ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ഈ ഗ്രൂപ്പുകള്‍ കൂടി മാര്‍ച്ചിനൊപ്പം ചേരുന്നതോടെ 60,000ലേറെപേര്‍ സമരത്തില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. 

തിങ്കളാഴ്ചയാണ് മാര്‍ച്ച് മുംബൈയിലെത്തുന്നത്. താനെയിലെ പ്രധാന നിരത്ത് കീഴടക്കിയ കര്‍ഷക മാര്‍ച്ചിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. 

കര്‍ഷകരെ നിയമസഭ പരിസരത്ത് അടുപ്പിക്കില്ലെന്നും ആസാദ് മൈതാനത്തില്‍ മാര്‍ച്ച് തടയുവാനുമാണ് പൊലീസ് തീരുമാനം. മുംബൈ നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കര്‍ഷ കടങ്ങള്‍ എഴുതി തള്ളുക, സൂപ്പര്‍ ഹൈവേയ്ക്കും ബുള്ളറ്റ് ട്രെയിന്‍ പാതയക്കും വേണ്ടി കര്‍കരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പ്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാമ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു