ദേശീയം

സര്‍ക്കാര്‍ മുട്ടുമടക്കി; കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാടെ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ വെക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പുനല്‍കി.

വനാവകാശനിയമം നട്പ്പാക്കല്‍, ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായ വില ഉറപ്പാക്കല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് രാജ്യം ഉറ്റുനോക്കിയ സമരത്തില്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ചത്. ഇതില്‍ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.

ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം മരഭടന്മാരുമായാണ്  ഞായറാഴ്ച മുംബൈയിലെത്തിയത്. മുംബൈ മഹാനഗരം സമരക്കാര്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച്  തിങ്കളാഴ്ച എസ്എസ് സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പുലര്‍ച്ചെ തന്നെ  ആസാദ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു.  നഗരം സ്തംഭിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. 

ഉച്ചയ്ക്ക് രണ്ടുമണിക്ക് സമരസമിതി നേതാക്കളും മുഖ്യമന്ത്രിയും നടത്തി തീരുമാനമാവുന്നതു വരെ വളണ്ടിയര്‍മാര്‍ ആസാദി മൈതാനത്ത് തന്നെ തുടര്‍ന്നു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ തന്നെ സമരക്കാരെ അറിയിക്കും. ചര്‍ച്ച വിജയമായതോടെ  മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരം ഐതിഹാസിക വിജയമാണ് കുറിച്ചത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഎമ്മിനും അഖിലേന്ത്യ കിസാന്‍ സഭയ്ക്കും പുത്തന്‍ ഊര്‍ജ്ജവും ആവേശവും നല്‍കും, കര്‍ഷകര്‍ക്ക് പുതുജീവനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി