ദേശീയം

ഉത്തര്‍പ്രദേശിലെ തന്റെ കുടുംബസ്വത്ത് സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി  യോഗി ആദിത്യനാഥിനോട് അധോലോക കുറ്റവാളി അബുസലീം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: 1993 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അബുസലീം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഉത്തര്‍പ്രദേശിലെ തന്റെ കുടുംബസ്വത്തിന് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. മുംബൈ സ്‌ഫോടനകേസില്‍ മുംബൈ സെന്റര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് അബുസലീം.

വക്കീല്‍ മുഖാന്തരമാണ് സലീം കത്തയച്ചിരിക്കുന്നത്. മാര്‍ച്ച് 30,2013ല്‍ തനിക്കും തന്റെ സഹോദരനും കുടുബസ്വത്തായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച് 2017ല്‍ മറ്റാരോ സ്വന്തമാക്കിയതായും അബുസലീം കത്തില്‍ പറയുന്നു. തങ്ങളുടെ ഭൂമിയില്‍ നിയമപ്രകാരമല്ലാത്ത രീതിയില്‍ കെട്ടിടങ്ങള്‍ പണിയുകയാണെന്നും അത് തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1960ല്‍ ഉത്തര്‍പ്രദേശിലെ അസംഘട്ട് ജില്ലയിലാണ് അബുസലീം ജനിച്ചത്. പിതാവിന്റെ മരണത്തോടെ മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്ത സലീം ടാക്‌സി ഡ്രൈവറായി ഡല്‍ഹിയിലെത്തി.പിന്നീട് മുബൈയിലേക്ക് മാറിയതോടെയാണ് അബുസലീമിന്റെ ജീവിതം മാറിമറിയുന്നത്. അവിടുന്നാണ് അധോലോകനായകന്‍ ദാവൂദിന്റെ  വിശ്വസ്തനായി അബുസലീം മാറുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍