ദേശീയം

അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്!!; യോഗിയെ ട്രോളി സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി സോഷ്യല്‍ മീഡിയ. നോയിഡ സന്ദര്‍ശിച്ചാല്‍ യുപി മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്നാണ് അന്ധവിശ്വാസം. ഇത് അന്ധവിശ്വാസമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ യോഗി ഡിസംബറില്‍ നോയിഡ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടതോടെ നോയിഡ സന്ദര്‍ശനം വീണ്ടും പൊടിതട്ടിയെടുത്താണ് സാമൂഹ്യമാധ്യമങ്ങള്‍ യോഗി ആദിത്യനാഥിനെ പരിഹസിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം യോഗിയുടെ നോയിഡ സന്ദര്‍ശനമാണ് എന്ന കാരണം ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കൊഴുക്കുന്നത്. വീണ്ടും വിജയപാതയിലേക്ക് തിരിച്ചുവരണമെങ്കില്‍ യോഗി ആദിത്യനാഥ് വാസ്തു ദോഷം മാറ്റാന്‍ പരിഹാരക്രിയകള്‍ നടത്തണമെന്നാണ് ഒരു ട്വിറ്റിലെ ഉളളടക്കം. 

'നോയിഡ അന്ധവിശ്വാസം അവഗണിച്ചതിന് യോഗി തെരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടിവന്നു, ഇത് ബിജെപിയുടെ കുറ്റമല്ല, യോഗിയുടെ മാത്രം തെറ്റാണ് ' ഇത്തരത്തില്‍ നിരവധി ട്വിറ്റുകളും പോസ്റ്റുകളുമാണ് പ്രത്യക്ഷപ്പെട്ടത്. 

അന്ധവിശ്വാസങ്ങളെ കാര്യമാക്കുന്നില്ല എന്ന് വാദിച്ചാണ് ഡിസംബറില്‍ യോഗി ആദിത്യനാഥ് നോയിഡ സന്ദര്‍ശിച്ചത്. കല്‍കാജി മെട്രോ ലൈനിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. നോയിഡ സന്ദര്‍ശിച്ച യോഗിയെ പ്രധാനമന്ത്രി അഭിനന്ദിച്ചതും വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത