ദേശീയം

ഒരു രാത്രികൊണ്ട് കോണ്‍ഗ്രസിനെ മാറ്റാനാവില്ല: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ദയനീയ പതനത്തില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. യുപിയിലെ ഉപതെരഞ്ഞടുപ്പിലെ പരാജയം ആശ്ങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക സാധ്യമല്ലെന്നും രാഹുല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണ്. ബിജെപിയോടുള്ള അതൃപ്തിയാണ് ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കണക്കുക്കൂട്ടലുകള്‍ പാടെ തെറ്റിച്ചാണ് എസ്പി ബിഎസ്പി സഖ്യം ഉപതെരഞ്ഞടുപ്പുകളില്‍ വിജയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍