ദേശീയം

പത്താം ക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്താം ക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് എട്ടിന് സ്‌കൂളില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് പ്രധാനാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയുടെ പേരില്‍ ചൂഷണം ചെയ്തത്. ഇയാള്‍ ഇതേ സ്‌കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ്.

പരീക്ഷയെഴുതാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയേയും പിതാവിവേയും പ്രിന്‍സിപ്പാള്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പരീക്ഷ മറ്റൊരു കുട്ടിയെക്കൊണ്ട് എഴുതിക്കാമെന്ന് പറഞ്ഞ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ അവിടെ നിര്‍ത്തി അച്ഛനോട് തിരിച്ച് പൊയ്‌ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. 

പരീക്ഷ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൊണ്ട് എഴുതിക്കുന്ന സമയത്ത് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ രണ്ട് സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ്
പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പരീക്ഷ കഴിയുന്ന സമയമായപ്പോള്‍ കുട്ടിയെ തിരിച്ചുകൊണ്ടുപോകാന്‍ പിതാവ് എത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം പരീക്ഷ പാസ്സാക്കുന്നതിനായി കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പാളിന് 10000 രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ