ദേശീയം

താന്‍ അങ്ങനെ പറഞ്ഞിട്ടില്ല, അതു മാധ്യമങ്ങളുടെ വ്യാഖാനം മാത്രം: യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള എന്നല്ലെന്ന് താന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞതായ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമ്മേളനത്തില്‍ താന്‍ പറഞ്ഞ വാക്കുകളെ കേരളത്തിലെ മാധ്യമങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളപോലെ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് യെച്ചൂരി ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 

താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്. അതിനെ മാധ്യമങ്ങള്‍, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമുള്ള പോലെ വ്യാഖ്യാനിക്കുകയായിരുന്നു. രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന, കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി കമ്മിറ്റികളാണ് അതിന്റെ പരിപാടികള്‍ തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റി അന്തിമമായി അംഗീകരിക്കുന്ന തീരുമാനം പാര്‍ട്ടിയുടെ മുഴുവന്‍ തീരുമാനമാണ്- യെച്ചൂരി വ്യക്തമാക്കി.

ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തോല്‍പ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ  നയം. കരടു രാഷ്ട്രീയ പ്രമേയം അതു വ്യക്തമായി പറയുന്നുണ്ട്. അതിനായി കോണ്‍ഗ്രസുമായി ചേരേണ്ടതില്ലെന്നും പ്രമേയം പറയുന്നു- യെച്ചൂരി വിശദീകരിച്ചു. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെയാണ് പാര്‍ട്ടി തീരുമാനങ്ങളില്‍ എത്തുന്നത്. മറ്റെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്.. കരടു പ്രമേയത്തില്‍ ആര്‍ക്കും ഭേദഗതി നിര്‍ദേശിക്കാം. അതെല്ലാം പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുക. അതെന്താണെന്നു നോക്കാമെന്ന് യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്