ദേശീയം

മണല്‍ മാഫിയയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു, കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു. മധ്യപ്രദേശിലെ കോട്‌വാലിയിലാണ് ദേശീയ ചാലനലിലെ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മയ്ക്കു വധഭീഷണിയുണ്ടായിരുന്നു. ഒളികാമറ ഉപയോഗിച്ച് സന്ദീപ് ശര്‍മ നടത്തിയ വാര്‍ത്തയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയിരുന്നു. ഉദ്യോഗസ്ഥന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനില്‍നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് ശര്‍മ പരാതി നല്‍കിയിരുന്നു. 

തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോഴാണ് പിന്നാലെവന്ന ടിപ്പല്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിച്ചത്. മുപ്പത്തിയഞ്ചുകാരനായ സന്ദീപ് ശര്‍മയെ ഒരു ജങ്ഷനില്‍ വച്ചാണ് ലോറിഇടിച്ചു തെറിപ്പിച്ചത്. 

പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ സന്ദീപ് ശര്‍മ സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന ലോറി ഇടിപ്പിക്കുന്നതും നിര്‍ത്താതെ പോകുന്നതും വ്യക്തമാണ്. കോട്‌വാലി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തുവെച്ചാണ് സംഭവം നടന്നത്. അപകടമുണ്ടായി ഉടന്‍തന്നെ സന്ദീപ് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ