ദേശീയം

ഇനി സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ വേണ്ട; നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. മൊബൈല്‍ ഓപ്പറേറ്റര്‍മാരോടാണ് കേന്ദ്ര ടെലകോം മന്ത്രാലയം ഇതു സംബന്ധിച്ച് നിര്‍ദ്ദേശം വെച്ചത്. ഇതോടെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മുന്‍നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

ആധാറിന് പകരമായി തിരിച്ചറിയല്‍ രേഖയായി ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവ ഉപയോഗിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആധാറിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് അസൗകര്യമുള്ളതിനാല്‍ നിര്‍ദേശം ഉടനടി പ്രാവര്‍ത്തികമാക്കണമെന്നാണ് മൊബൈല്‍ കമ്പനികളോട് ടെലകോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞത്. 

ആധാര്‍ ഇല്ലാത്തവര്‍ക്ക് സിം കാര്‍ഡ് നിഷേധിച്ചത് വിവാദമായതോടെയാണ് മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ കേന്ദ്രം തീരുമാനിച്ചത്. സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ സുപ്രീം കോടതി നിര്‍ദേശം വെച്ചിരുന്നു. 

ടെലകോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ നിര്‍ദേശം അനുസരിച്ച് മൊബൈല്‍ കമ്പനികള്‍ സിം നല്‍കിയിരുന്നത് ആധാറിനെ തിരിച്ചറിയല്‍ രേഖയാക്കിയെടുത്തായിരുന്നു. രാജ്യത്ത് നിരവധി പേര്‍ക്കാണ് ആധാര്‍ കാര്‍ഡ് ഇല്ലാത്തത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് മാത്രമല്ല വിദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയത് തിരിച്ചടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത