ദേശീയം

ജിന്ന ഇന്ത്യയെ വിഭജിച്ചയാള്‍, അദ്ദേഹത്തെ മഹത്വവത്കരിക്കുന്ന ചോദ്യം പോലും രാജ്യത്ത് ഉദിക്കുന്നില്ല: യോഗി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലി ബിജെപിയില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ മുഹമ്മദ് അലി ജിന്നയെ മഹത്വവല്‍ക്കരിക്കുക എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ ഏങ്ങനെ ആഘോഷമാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

മുഹമ്മദ് അലി ജിന്നയുടെ ചിത്രം അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവിഭാഗം ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ 41 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും യോഗി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗി വ്യക്തമാക്കി.

സര്‍വകലാശാലയില്‍ നിന്നും ജിന്നയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സാമാജികന്‍ സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ ജിന്നയെ മഹത്വവത്കരിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ ഭിന്നത മുറുകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ