ദേശീയം

പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഭാവിയില്‍ ഇരുപാര്‍ട്ടികളും യോജിപ്പിലെത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് കോണ്‍ഗ്രസ് തീരുമാനം. 

മെയ് 28ന് മഹേഷ്തല നിയമസഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. 

അടുത്തിടെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരുന്നു. ഇതിന് പിന്നാലെ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുവന്നത് ഭാവിയില്‍ ഇരുപാര്‍ട്ടികളും യോജിപ്പിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

ഇത്തരത്തില്‍ സിപിഎമ്മുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് പുതിയ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുമായി ബംഗാള്‍ പിസിസി പ്രസിഡന്റ് ആദിര്‍ ചൗധരി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുളള സംസ്ഥാനഘടകത്തിന്റെ താലപര്യത്തിന് കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിക്കുകയായിരുന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യം രൂപികരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇത് പാര്‍ട്ടി ലൈനിന് എതിരാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ സഖ്യം പിരിയുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ത്ഥിയെ  കോണ്‍ഗ്രസ് പിന്തുണയ്ക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ കസ്തൂരി ദാസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലത്തിലേയ്ക്കാണ്  ഉപതെരഞ്ഞെടുപ്പ്് നടക്കുന്നത്. പ്രഭാത് ചൗധരിയാണ് മഹേഷ്തല മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു